സംസ്ഥാനം കടുത്ത വരൾച്ചയുടെ വക്കിൽ; 46 ശതമാനം മഴ കുറവ്


തിരുവനന്തപുരം: സംസ്ഥാനം കടുത്ത വരൾച്ചയുടെ വക്കിൽ. 46 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും മഴകുറഞ്ഞത് ഇടുക്കിയി ജില്ലയിലാണ്. ഇതുവരെ ഇടുക്കിയിൽ കിട്ടിയത് 783 മില്ലീമീറ്റർ മഴമാത്രമാണ്. 62 ശതമാനം മഴ കുറഞ്ഞതോടെ ജില്ലയിലെ ജലസംഭരണികളും വറ്റിവരണ്ടു തുടങ്ങി. കാലവർഷം കേരളത്തെ ചതിച്ചു എന്ന് ഉറപ്പിക്കാവുന്ന കണക്കുകളാണ് കാലാവസ്ഥാ വകുപ്പ് പുറത്തു വിടുന്നത്. ഒൻപതു ജില്ലകളിൽ 40 ശതമാനത്തിലേറെ മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.




 ഇടുക്കിയിലാണ് മഴ ഏറ്റവും കുറഞ്ഞത്. 2076 മില്ലീമീറ്റർ മഴ കിട്ടേണ്ട ജില്ലയിൽ ആകെകിട്ടിയത് 783 മില്ലീമീറ്റർ മത്രമാണ്. 62 ശതമാനം മഴകുറഞ്ഞു. ഇതോടെ ഇടുക്കി ഉൾപ്പെടെയുള്ള സംഭരണികളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറയുകയും വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങുകയുമാണ്. സംഭരണശേഷിയുടെ 30 ശതമാന വെള്ളമാണ് ഇടുക്കിയിലുള്ളത്. സംസ്ഥാനത്തെ എല്ലാ ജലസേചന ഡാമുകളിൽ നിന്നും പുറത്തേക്ക് വിടുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറച്ചിട്ടുമുണ്ട്. മഴയുടെ കുറവിനെ തുടർന്ന് വയനാടും കോഴിക്കോടും പാലക്കാടും തൃശൂരും കോട്ടയവും ജലക്ഷാമത്തിന്റെ വക്കിലാണ്. വയനാട്ടിൽ 56, കോഴിക്കോട് 54, പാലക്കാട് 52, തൃശൂരിൽ 50, കോട്ടയത്ത് 52 ശതമാനം വീതമാണ് മഴയുടെ കുറവ്. സാധാരണ കാലവർഷക്കാലത്ത് ലഭിക്കേണ്ടതിന്റെ പകുതി മഴപോലും ഈ ജില്ലകളിൽ കിട്ടിയില്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇതോടെയാണ് വരൾച്ചയുടെയും കടുത്തചൂടിന്റെയും മധ്യത്തിലേക്ക് കേരളം എത്തിച്ചേർന്നിരിക്കുന്നത്. അടുത്തമാസം പ്രതീക്ഷിച്ച തോതിൽ മഴകിട്ടിയില്ലെങ്കിൽ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഈമാസത്തേക്കാൾ മഴ കൂടുതൽ കിട്ടിയേക്കും എന്നുമാത്രമാണ് കലാവസ്ഥാ പ്രവചനം.



Post a Comment

Previous Post Next Post
Paris
Paris