ഒരാഴ്ചക്കിടെ കൂടിയത് 50 രൂപ; ചിക്കൻ കഴിക്കാൻ ഇനി പാടുപെടും


കോഴിക്കോട്: ഓണമടുത്തതോടെ കോഴി ഇറച്ചിയുടെ വില കുത്തനെ ഉയരുന്നു . ഒരാഴ്ച മുമ്പ് 180 രൂപയായിരുന്ന കോഴി ഇറച്ചിക്ക് ഇപ്പോൾ വില 230 മുതൽ 240 രൂപ വരെയാണ്. കോഴി ഇറച്ചിക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില വർധിപ്പിക്കുകയാണെന്നാണ് ചിക്കൻ വ്യപാരി സമിതി പറയുന്നത്.ഓണം പ്രമാണിച്ച് ഇനിയും വില വർധിക്കുമെന്ന് കരുതി ഫാമുകാർ കോഴിയെ പൂഴ്ത്തിവെക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.




വലിയ വില കൊടുത്താണ് ഏജന്റുമാർ കോഴിയെ കൊണ്ടുവന്നത്. നേരത്തെ വില കൂടിയപ്പോൾ സർക്കാർ ഇടപെട്ടതുകൊണ്ട് വില കുറഞ്ഞിരുന്നു. ഓണം അടുക്കും തോറും ഇനിയും വില കൂടുമെന്നും കച്ചവടക്കാർ പറയുന്നു. ഞങ്ങൾ വില വർധിപ്പിക്കുകയാണെന്നാണ് ആളുകൾ കരുതുന്നതെന്നും വ്യാപാരികൾ പറയുന്നു. വില നിയന്ത്രിക്കാൻ സർക്കാർ എത്രയും പെട്ടന്ന് ഇടപ്പെടണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

Post a Comment

Previous Post Next Post
Paris
Paris