എം ഡി എഫ് കരിപ്പൂർ വിമാനാപകട ചാരിറ്റബ്ൾ ഫൗണ്ടേഷൻ ചിറയിൽ ആശുപത്രിക്ക് നിർമ്മിച്ച് നൽകുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആഗസറ്റ് 6 ന്


കോണ്ടോട്ടി : കരിപ്പുരിൽ രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരോടുള്ള നന്ദി സുചകമായി
കോണ്ടോട്ടി ചിറയിൽ ഫാമിലി ഹെൽത്ത് സെൻററിന് നിർമ്മിച്ച് നൽകുന്ന കെട്ടിടത്തിന്റെ ശിലാ സ്ഥാപനവും
അപകടം പറ്റിയ യാത്രക്കാരുടെയും മരണപെട്ടവരുടെ ബന്ധുക്കളുടെ സംഗമവും
വിമാനപകടത്തിന്റെ മൂന്നാം വാർഷികത്തിൽ 
ആഗസ്റ്റ് 6 ന് ഞായർ വൈകിട്ട് 4 മണിക്ക് ചിറയിൽ ആശുപത്രി അങ്കണത്തിൽ നടക്കു






മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതരും അപകടത്തിൽ പരിക്ക് പറ്റിയ യാത്രക്കാരും 
കരിപ്പൂര്‍ വിമാന അപകട സമയത്ത് ജീവന്‍ മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ പ്രദേശവാസികള്‍ക്ക് നന്ദി സ്മാകരകമായി സര്‍ക്കാര്‍ ആതുരാലയത്തിന് പുതിയ കെട്ടിടം. കരിപ്പൂര്‍ വിമാന അപകട ചാരിറ്റി ഫൗണ്ടേഷനാണ് ചിറയില്‍ ചുങ്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുന്നത്. വിമാന അപകടത്തില്‍ പരുക്കേറ്റവരും, മരിച്ചവരുടെ ബന്ധുക്കളുമാണ് കെട്ടിടം നിര്‍മാണത്തിന് പൂര്‍ണമായും ഫണ്ട് നല്‍കുന്നത്

കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ഈ മാസം ആറിന് വിമാന അപകടത്തിന്റെ മൂന്നാം ഓര്‍മ ദിനത്തില
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കു നിയുടെ അദ്യക്ഷതയിൽ 
 ടി.വി ഇബ്രാഹിം എം.എല്‍.എ നിര്‍വഹിക്കും.

കുണ്ടോട്ടി മുൻസിപ്പൽ ചെയർ പേർസൺ 
സി ടിഫാത്തിമ സുഹറാബി മുഖ്യഥിതിയായി പങ്കെടുന്ന ചടങ്ങിൽ 
മുൻസിപ്പൽ വൈസ് ചെയർമാൻ പി സനു പ് മാസ്റ്റർ 
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ അബീന അറക്കൽ ,അഷറഫ് മ ടാൻ ,മോഹിയുദ്ദിൻ മുൻ സിപ്പൽ കൗൺസിലർമാർ 
വിവിധ രാഷ്ടിയ പാർട്ടി നേതാക്കളായ ജബ്ബാർ ഹാജി, അബ്ദുറഹിമാൻ ഇണ്ണി ,അഹമ്മദ് കബീർ പുളിക്കൽ ,ഇ കുട്ടൻ മെഡിക്കൽ ഓഫിസർ ഡോ. കെ പി ഫിറോസ അശുപത്രി അഡ് വൈസറി ബോർഡ് അംഗങ്ങൾ ,ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ നാട്ടുകാരുടെ പ്രതിനിഥി എന്നിവർ സംസാരിക്കും 

2020 ഓഗസ്റ്റ് ഏഴിനാണ് കരിപ്പൂരില്‍ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന അപകടത്തില്‍ 21പേര്‍ മരിച്ചത്. 169 പേര്‍ക്ക് പരുക്കേറ്റു. പലരും ഇന്നും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. കൊവിഡ് കാലത്ത് ജീവന്‍ നോക്കാതെ ദുരന്ത സ്ഥലത്തെത്തിയ കൊണ്ടോട്ടി, പാലക്കാപ്പറമ്പ്, മുക്കൂട്, ചിറയില്‍, തറയിട്ടാല്‍ പ്രദേശത്തുകാരുടെ മാതൃകാ പ്രവര്‍ത്തനത്തിനുള്ള സ്നേഹോപഹാരമായാണ് സര്‍ക്കാര്‍ ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുന്നത്. ഇതിന്റെ ധാരണ പത്രം കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് കൈമാറിയിരുന്നു.

ആശുപത്രിയോട് ചേര്‍ന്ന സ്ഥലത്ത് കെട്ടിടം നിര്‍മിക്കുക. 30 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം. ആറ് മാസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് ചെയര്‍മാന്‍ അബ്ദുറഹ്‌മാന്‍ ഇടക്കുനി ജനറൽ സെക്രട്ടറി കെ അബ്ദുൾ റഹിം ഓർഗനൈസിങ്ങ് സെക്രട്ടറി വി.പി സന്തോഷ് കുമാർ കോർഡിനേറ്റർ ഒ കെ മൻസൂർ ബേപ്പൂർ ട്രഷറർ അബ്ദുൾ ഗഫൂർ വടക്കൻ എന്നിവർ പറഞ്ഞു. 


കഴിഞ്ഞ വര്‍ഷമാണ് കരിപ്പൂര്‍ വിമാന അപകട ചാരിറ്റി ഫൗണ്ടേഷന്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അബ്ദുറഹ്‌മാന്‍ ഇടക്കുനി ചെയര്‍മാനും, അപകടത്തില്‍ പരിക്കേറ്റവരുടെ പ്രതിനിഥികളായ കെ.അബ്ദുറഹീം വയനാട് ജന.സെക്രട്ടറിയും, വടക്കന്‍ അബ്ദുല്‍ ഗഫൂര്‍ എടവണ്ണ ട്രഷററുമായുള്ള ട്രസ്റ്റാണ് കെട്ടിടം പണിയുന്നത്. ഞായറാഴ്ച ദുരന്ത സ്ഥലത്ത് യാത്രക്കാർ ഒരുമിച്ചു കുടും

ഏയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ചരിത്രത്തിലെ ഏറ്റവും നല്ല നഷ്ട പരിഹാരമാണ് ലഭിച്ചത് 
മംഗലാപുരം വിമാനപകടം നടന്നിട്ട് 12 വർഷം പിന്നിട്ടിട്ടും ഇപ്പോഴും നഷ്ടപരിഹാരം ലഭിക്കാത്ത യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും ഉണ്ട് 
കരിപ്പൂരിൽ അപകടം നടന്ന ഉടൻ തന്നെ യാത്രക്കാരെയും കുടുംബാംഗളെയും മുഴുവനായി ചേർത്ത് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം നടത്തിയ പരിശ്രമങ്ങളാണ് വലിയ വിജയം കണ്ടതെന്ന് എംഡി എഫ് ജനഃ സെക്രട്ടറി കുടിയായ അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു 

എന്നാൽ
മരണപ്പെട്ടവർക്ക് കേൻന്ദ്ര സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്ക് പറ്റിയവർക്കുള്ള നഷ്ടപരിഹാര തുകയും ഇത് വരെ കിട്ടിയിട്ടില്ല 
പരിക്ക് പറ്റിയ യാത്രക്കാരുടെ ചികിത്സ സംസ്ഥാന സർക്കാർ ഏറ്റതാണ് എന്നാൽ ഇത് വരെ അത് ലഭിച്ചിട്ടില്ല 

നുറോളം യാത്രക്കാർ ഇപ്പോഴും വലിയ തരത്തിലുള്ള ചികിൽസ ക്ക് വിധേയമായി കൊണ്ടിരിക്കയാണ് ഇത് മനസ്സിലാക്കി യാത്രക്കാർക്ക് അർഹതപ്പെട്ട ചികിൽസാ സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് അബ്ദുറഹിമാൻ ഇടക്കു നി ആവശ്യപ്പെട്ടു 
അപകടം സംഭവിച്ച രാത്രി കരിപ്പുരിൻ്റെ ചിറകരിഞ്ഞ് വലിയ വിമാനങ്ങളുടെ സർവ്വീസ് കേന്ദ്ര സർക്കാർ പിൻവലിച്ചു ഇത് വലിയൊരു ഗുഢാലോചനയായിരുന്നു 3 വർഷം കഴിഞ്ഞിട്ടും സർവീസ് പുന:സ്ഥാപിച്ചില്ല വിമാനപകടം നടന്നത് വിമാനതവളത്തിൻ്റെ പ്രശ്നം കൊണ്ടല്ലന്നും പൈലറ്റിൻ്റെ പിഴവാണന്നും എല്ലാ അന്വേഷണ റിപ്പോർട്ടും പുറത്ത് വന്നിട്ടും പല കാരണങ്ങൾ പറഞ്ഞ് വിമാനതാവളത്തെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നു വരുന്നു 

പ്രദേശവാസികൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകി ഭുമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ എടുത്ത തിരുമാനം സ്വാഗതം ചെയ്യുന്നു 
ഭൂമി ഏറ്റെടുത്ത് വിമാനതാവളത്തെ പുർവ്വസ്ഥിതിയിലെക്ക് കൊണ്ട് വരണം 
അല്ലാത്ത പക്ഷം മുഴുവൻ ജനങ്ങളെയും സംഘടിച്ച് വൻ പ്രക്ഷോപത്തിന് മലബാർ ഡവലെപ്പ്മെൻ്റ് ഫോറം നേതൃത്വം നൽകുമെന്ന് 
അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു

Post a Comment

Previous Post Next Post
Paris
Paris