വയനാട് : എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തുന്നു. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ കൈമാറും.
വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്. എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും. പക്ഷേ, പുതുപ്പള്ളിയിലേക്ക് രാഹുലിൻ്റെ സർപ്രൈസ് എൻട്രി ഉണ്ടാവുമോ എന്നും ആകാംഷയുണ്ട്.
Post a Comment