യോഗ പഠന ക്ലാസ് നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് ചേതന യോഗ കോഡിനേഷൻ കമ്മിറ്റി ' വർത്തമാനകാലത്ത് യോഗയുടെ പ്രസക്തി ' എന്ന വിഷയത്തെ ആസ്പദമാക്കി യോഗ പഠന ക്ലാസ് നടത്തി. ചേതന യോഗ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗോവിന്ദൻ പായം വിഷയം അവതരിപ്പിച്ചു. 




ഏരിയ ജോയൻ്റ് സെക്രട്ടറി എം.കെ.വേണു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാമാനന്ദ്, ഏരിയാ സെക്രട്ടറി ടി.കെ.സുരേന്ദൻ, ഏരിയ പ്രസിഡൻ്റ് അബിജേഷ്.കെ, പഞ്ചായത്ത് മെമ്പർ സബിത.ആർ. എന്നിവർ സംസാരിച്ചു. ഏരിയ ജോ. സെക്രട്ടറി ലിഷ പൊന്നി സ്വാഗതവും ഏരിയ കമ്മിറ്റി അംഗം സുരേഷ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris