ജന്മദിനത്തിൽ കേശദാനം ചെയ്തു മാതൃകയായി വിദ്യാർത്ഥിനി


മുക്കം:തൻ്റെ പതിനൊന്നാമത്തെ ജന്മദിനത്തിൽ ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാൻ ആവശ്യമായ തലമുടി ദാനം ചെയ്തു മാതൃകയായി മെഹനാ ഫാത്തിമ എന്ന ഐഷു മോൾ.




കാരശ്ശേരി എച്ച്.എൻ.സി.കെ യുപി സ്കൂളിലെ അഞ്ചാംതരം വിദ്യാർത്ഥിയാണ് മെഹന ഫാത്തിമ.മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി അനീസ് ഇന്റിമേറ്റിന്റെ മകളാണ് ഐഷു,
മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റ് വിഗ്ഗ് ബാങ്ക് അംഗം ഷഫീഖ് ചേന്ദമംഗല്ലൂരിന് തലമുടി കൈമാറി.

തലമുടി ദാനം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ മുക്കത്തെ പ്രമുഖ ഡ്യൂട്ടി പാർലറായ മിയ ലേഡീസ് ഡ്യൂട്ടി പാർലർ തീർത്തും സൗജന്യമായിട്ടാണ് കേശദാനത്തിന് സൗകര്യം ഒരുക്കുന്നത്.

Post a Comment

Previous Post Next Post
Paris
Paris