എസ്‌.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ സമ്മാനിച്ചു


കോഴിക്കോട്: ജ്ഞാനപീഠം പുരസ്കാരജേതാവ് എസ്‌.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജും സംയുക്തമായി ഏർപ്പെടുത്തിയ എസ്‌.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രൊഫസർ കെ.പി.മാത്യു, ജി.ജ്യോതിലാൽ, ലൂക്കോസ് ലൂക്കോസ്, ഹാരിസ് രാജ്, ഗിരീഷ് പെരുവയൽ എന്നിവർക്ക് സമ്മാനിച്ചു.






തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ ജോസ് തോമസ്, നടനും നിർമ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ ജോയ് മാത്യു, നിർമ്മാതാവ് പ്രഭാകരൻ നറുകര, എസ്.കെ.പൊറ്റെക്കാട്ടിന്റെ മകൾ സുമിത്ര ജയപ്രകാശ്, എസ്‌.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദി ചെയർമാൻ റഹിം പൂവാട്ടുപറമ്പ് എന്നിവർ പ്രസംഗിച്ചു.

ചിത്രകാരൻ ദേവസ്സ്യ ദേവഗിരി, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കലാതിലകമായ എം.സ്വാതിക, വീട്ടിൽ ലൈബ്രറി നടത്തുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി ശ്രീനന്ദ്, ജീവകാരുണ്യ പ്രവർത്തകയായ പത്താം ക്ളാസ് വിദ്യാർത്ഥിനി ഹംന ഫിദ എന്നിവരെ ആദരിച്ചു.

Post a Comment

Previous Post Next Post
Paris
Paris