മണിപ്പൂരില്‍ ഹിന്ദുസ്ഥാന്‍ കൊലചെയ്യപ്പെട്ടു; മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആഞ്ഞടിച്ച് രാഹുൽഗാന്ധി. ഹൃദയത്തിൽ നിന്നാണ് താൻ സംസാരിക്കുന്നതെന്നും ഭാരത് ജോടോ യാത്രയിൽ നിന്നും കുറെ കാര്യങ്ങൾ പഠിച്ചു എന്നും രാഹുൽ ഗാന്ധി പറഞ്ഞു. എം പി സ്ഥാനം തിരികെ നൽകിയതിന് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചു തുടങ്ങിയത്


.

അദാനിയെപ്പറ്റി ഞാൻ ഇന്ന് ഒന്നും പറയില്ല, നിങ്ങൾ പേടിക്കേണ്ടതില്ലെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ തുടക്കം. രാജ്യം എന്നാൽ ശബ്ദമാണെന്നും ഇന്ന് പറയാൻ പോകുന്നത് മണിപ്പൂരിനെക്കുറിച്ചാണെന്നും രാഹുൽ ഗാന്ധി സഭയിൽ ഉറക്കെ വിളിച്ച് പറഞ്ഞു.

നിങ്ങൾ മണിപ്പൂരിനെ തകർത്തു . മണിപ്പൂരിൽ “ഹിന്ദുസ്ഥാൻ” കൊലചെയ്യപ്പെട്ടു. മണിപ്പൂർ ഇന്ത്യയിൽ അല്ലാ എന്ന രീതിയിലാണ് മോദിയുടെ പെരുമാറ്റം. മോദി സർക്കാർ മണിപ്പൂരിലെ രണ്ടായി വിഭജിച്ചു. ഞാൻ മണിപ്പൂരിൽ പോയിരുന്നു. കലാപ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചു. രാജ്യം എന്നത് ചിലർക്ക് സ്വർണ്ണമാണ്. കേന്ദ്രസർക്കാർ 10 വേഷമായി ജനങ്ങളെ വേട്ടയാടുകയാണ്. ഒരു സ്ത്രീ എന്നോട് പറഞ്ഞത് അവരുട മകനെ കണ്മുന്നിൽ വെച്ച് കൊന്നു എന്നാണ്. അവർക്ക് അവനേ ഉണ്ടായിരുന്നുള്ളു. അവസാനം പേടി കാരണം അവർക്ക് വീട് വിട്ടു പോകേണ്ടി വന്നു. ഞാൻ പറയുന്നത് നുണയല്ല. നുണ പറയുന്നത് കേന്ദ്രസർക്കാരാണ്. ഭാരതത്തിന്റെ ഒരറ്റം മുതൽ അങ്ങേ അറ്റം വരെ ഞാൻ നടന്നു. കടൽ തീരം മുതൽ കാശ്മീരിന്റെ മലനിരകൾ വരെ. എന്റെ യാത്ര അവസാനിച്ചിട്ടില്ല – രാഹുൽ ഗാന്ധി പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris