മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ 'അഹദവനായ പെരിയോനേ....' എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും നിരവധി പരിപാടികൾ നടത്തിയിട്ടുണ്ട്.
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ലഭിച്ചിട്ടുണ്ട്
Post a Comment