എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി ആസാദി മീറ്റ് സംഘടിപ്പിച്ചു.


കുറ്റികാട്ടൂർ :സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മറ്റി "സ്വാതന്ത്ര്യത്തിന് കാവൽ നിൽക്കാം" എന്ന സന്ദേശത്തിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു.മണ്ഡലം കമ്മറ്റി ഓഫിസ് പരിസരത്തു നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ്‌ റഷീദ് പി പതാക ഉയർത്തി.മണ്ഡലം സെക്രടറി ഹനീഫ പാലാഴി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മണ്ഡലം ട്രഷറർ ഡോക്ടർ മുഹമ്മദ്‌ നദ്‌വി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.മണ്ഡലം ഓർഗനൈസിങ് അഷ്‌റഫ്‌ പെരുമണ്ണ ഭരണഘടനയുടെ ആമുഖം വായിച്ചു


.

പരിപാടിക്ക് മണ്ഡലം ജോയിന്റ് സെക്രട്ടറി സീനത് കുറ്റിക്കാട്ടൂർ,ഹനീഫ പുളിക്കത്താഴം,അഹ്‌മദ്‌ കുട്ടി, മുഹമ്മദ്‌നെല്ലൂളി,ലത്തീഫ് ആണോറ ജംഷീർ ആനക്കുഴിക്കര തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris