യാത്രയയപ്പ് നൽകി


കട്ടാങ്ങൽ : പുള്ളന്നൂർ സ്പർശം റിക്രിയേഷൻ സെന്ററിൽ നിന്നും ജില്ല സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പുകളിൽ വിജയിച്ച് ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി ഈ മാസം ബീഹാറിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മുഹമ്മദ് സിനാൻ കെ.ടി, മുഹമ്മദ്‌ അജ്സൽ കെ. കെ. സി, മുഹമ്മദ് അനസ് വി.സി, മുഹമ്മദ്‌ അനസ് സി എന്നിവർക്ക് സ്പർശം റിക്രിയേഷൻ സെന്ററിൽ യാത്രയയപ്പ് നൽകി. 




ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ വിപിഎ സിദ്ദീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സെന്റർ പരിശീലകൻ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി. ടി മൊയ്തീൻ കോയ, മജീദ് കെ, നവാസ് എ പി, ജലീൽ എംപി, എന്നിവർ സംസാരിച്ചു. സെന്റർ ഭാരവാഹികളും നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ലഹരിമുക്തവും ആരോഗ്യവും ലക്ഷ്യബോധമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാൻ വേണ്ടിയുള്ള സ്പർശത്തിന്റെ പദ്ധതിയാണ് റിക്രിയേഷൻ സെൻറർ.

Post a Comment

Previous Post Next Post
Paris
Paris