ഓണത്തോടനുബന്ധിച്ച്‌ ജില്ലയിൽ കടകളില്‍ പരിശോധന നടത്തി


കോഴിക്കോട്: ഓണത്തോടനുബന്ധിച്ച്‌ ജില്ലയില്‍ കച്ചവട സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധയുമായി ലീഗല്‍ മെട്രോളജി, റവന്യു, ഭക്ഷ്യ പൊതുവിതരണ വകുപ്പുകള്‍.




സ്പെഷ്യല്‍ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ ചിക്കൻ, മീറ്റ് സ്റ്റാളുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 61 കടകള്‍ പരിശോധിച്ചതില്‍ 16 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി 8000 രൂപ പിഴ ഈടാക്കി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നതിനും അധിക വില ഈടാക്കാതിരിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, മറിച്ചു വില്‍പ്പന, ഭക്ഷ്യവസ്തുക്കളുടെ മായം,ഗ്യാസ് സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയുന്നതിനായാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post
Paris
Paris