ചാത്തമംഗലം എ.യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ പുസ്തക ചന്തയും ചാത്തമംഗലം ചന്തയുടെ പുനരാവിഷ്കരണവും നടന്നു.



ചാത്തമംഗലം : സ്കൂള്‍, ക്ലാസ് ലൈബ്രറികളുടെ വിപുലികരണത്തിന്റെ ഭാഗമായി ചാത്തമംഗലം എ.യു.പി സ്കൂളില്‍ പുസ്തക ചന്തയും ചാത്തമംഗലത്തുകാരുടെ ഓർമ്മകളില്‍ എക്കാലവും പച്ചപിടിച്ചു നില്‍ക്കുന്ന ചാത്തമംഗലം ചന്തയുടെ പുനരാവിഷ്കരണവും നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് ഒാളിക്കല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.



 പി.ടി.എ പ്രസിഡണ്ട് എം.അഷ്റഫ് അധ്യക്ഷനായി. വാര്‍ഡ് മെബര്‍ ഷീസ സുനില്‍ കുമാര്‍ മുഖ്യാതിഥിയായി.പ്രാധാനാധ്യാപിക ഗീത പൂമംഗലത്ത്,എം.പി.ടി.എ
പ്രസിഡണ്ട് പി.ഷിനി, പി.ടി.എ വൈസ് പ്രസിഡണ്ട് എം.വി.ഷാജു,പി.പ്രേമന്‍ മാസ്റ്റര്‍,സ്കൂള്‍ ലീഡര്‍ കെ.ചൈത്ര,സ്റ്റാഫ് സെക്രട്ടറി  
കെ.എം.ശ്രീലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.




ഗ്രാമ ചന്തയുടെ പുനരാവിഷ്കാരം
മികച്ച അനുഭവമായിരുന്നു എന്ന് ഗ്രാമവാസികൾ വിലയിരുത്തി.

Post a Comment

Previous Post Next Post
Paris
Paris