പൊരുതി തോറ്റ് പ്രഗ്‌നാനന്ദ ; കാൾസൻ വീണ്ടും ലോകചാമ്പ്യൻ


ഫിഡ ചെസ് ലോക കപ്പ് ഫെെനലിൽ ഇന്ത്യയുടെ പ്രഗ്‌നാനന്ദ പൊരുതിതോറ്റു. തുടർച്ചയായി രണ്ടു മത്സരത്തിൽ മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചുവെങ്കിലും ഫെെനൽ മത്സരത്തിൽ ടൈബ്രേക്കിൽ പ്രഗ്‌നാനന്ദ ലോക ചാമ്പ്യനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. വിജയത്തിന്‌ തുല്യമായ പ്രകടനമാണ്‌ പ്രഗ്നാനന്ദ കാഴ്ചവെച്ചത്.




അഞ്ചുതവണ ലോക ചാമ്പ്യനായ നോർവെയുടെ മാഗ്നസ് കാൾസണോടാണ് തോറ്റത്.ടെെബ്രേക്കിൽ ആദ്യ ജയം കാൾസണായിരുന്നു. ആദ്യ മത്സരം 35 നീക്കത്തിലാണ്‌ സമനിലയിൽ അവസാനിച്ചത്‌. രണ്ടാംമത്സരത്തിലും കാൾസണ് ആധിപത്യം നേടാനായില്ല. ആദ്യ രണ്ട്‌ മത്സരങ്ങളും ക്ലാസിക്കൽ ശൈലിയിലുള്ളതായിരുന്നു. ടൈബ്രേക്കിൽ സമയത്തെ അടിസ്ഥാനമാക്കിയുള്ള അതിവേഗ ശൈലിയായ റാപ്പിഡാണ് നടന്നത്..

ബുധനാഴ്ച നടന്ന ഒരു മണിക്കൂർ മാത്രം നീണ്ട രണ്ടാം മത്സരത്തിൽ 30 നീക്കങ്ങൾക്കൊടുവിൽ ഇരുവരും സമനില സമ്മതിച്ചു. ആദ്യ ഗെയിമിൽ വെള്ളക്കരുക്കളുമായായിരുന്നു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ നീക്കങ്ങളെങ്കിൽ രണ്ടാം ഗെയിമിൽ ലോക ഒന്നാം നമ്പറുകാരനായ കാൾസനായിരുന്നു വെള്ളകരുക്കൾ നീക്കിയത്.ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. സെമി ഫൈനലിൽ അമേരിക്കയുടെ ഫാബിയോ കരുവാനയെയാണ് അട്ടിമറിച്ചത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കളിക്കുന്നത്. ആനന്ദ് രണ്ട് വട്ടം ചാമ്പ്യനായിട്ടുണ്ട്. 2005-ല്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് നോക്കൗട്ട് മാറിയതിനുശേഷം ഫൈനലില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ

Post a Comment

Previous Post Next Post
Paris
Paris