കർഷകദിനത്തിൽ ചെറുധാന്യ കൃഷിക്ക് തുടക്കമിട്ട് പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്


കുന്ദമംഗലം : 2023 വർഷം അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുന്ന വേളയിൽ ചെറുധാന്യ കൃഷിക്ക് തുടക്കമിട്ട് പെരിങ്ങളം ഗവ ഹയർസെക്കൻഡറി എൻ എസ് എസ് യൂണിറ്റ്. കർഷകദിനത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയപേഴ്സൺ സുഹ്റ പി ചെറുധാന്യങ്ങളായ റാഗിയും,മണി ചോളവും വിതച്ച് ചെറുധാന്യ കൃഷിയുടെ ഉത്ഘാടനം നിർവഹിച്ചു.




 പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് റഷീദ് പി അധ്യക്ഷനായിരുന്നു. ചടങ്ങിൽ കൃഷി ഓഫിസർ ശ്രീജ പി, മികച്ച കർഷനായ മജീദ് ആർ വി എന്നവരെ പൊന്നാടയണിച്ച് ആദരിച്ചു.




 പ്രിൻസിപ്പൾ ഇൻ ചാർജ് ശ്രീവിദ്യ എം പി , എസ് എം സി ചെയർമാൻ ശബരീ മുണ്ടക്കൽ, മുൻ പിടിഎ പ്രസിഡൻ്റ് ആർ വി ജാഫർ എന്നിവർ സംസാരിച്ചു. എൻ എസ് എസ് വോളൻ്റിയർ അക്ഷര എൻ ചടങ്ങിന് നന്ദി അർപ്പിച്ചു.ഈ വർഷത്തെ പെരുവയൽ ഗ്രാമ പഞ്ചായത്തിൻ്റെ മികച്ച കൃഷിക്കൂട്ടത്തിൻ്റെ അവാർഡ് ലഭിച്ചത് ഈ എൻ എസ് എസ് യൂണിറ്റിനായിരുന്നു. ഈ എൻ എസ് എസ് യൂണിറ്റിലെ ജീവൻ ടി ആയിരുന്നു മികച്ച വിദ്യാർത്ഥി കർഷകൻ.

Post a Comment

Previous Post Next Post
Paris
Paris