വിജയികളെ അനുമോദിച്ചു


കട്ടാങ്ങൽ : മുത്താലം (ഇരുപത്തെട്ടാം ഡിവിഷൻ) യുഡിഎഫ് കമ്മിറ്റിയുടെ കീഴിലുള്ള സാംസ്കാരിക സംഘടനയായ കാരുണ്യ സ്പർശം പ്രദേശത്തെ LSS, USS, SSLC,+2, അൽ മാഹിർ സ്കോളർഷിപ്പ്, അറബി ടാലന്റ്, സംസ്കൃത കലാമേള എന്നിവയിലൂടെ മികവ് തെളിയിച്ച 20 വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു. 




പ്രദേശത്തെ വിമുക്തഭടൻ അബ്ദുൽ ബാരിയെ ചടങ്ങിൽ (റിട്ട.H. M) വാഴാമ്പറ്റ വാസുദേവൻ നമ്പൂതിരി മാസ്റ്റർ ആദരിച്ചു. സംസ്ഥാന സാമൂഹിക ശാസ്ത്രമേളയിൽ വാർത്ത വായന മത്സരത്തിൽ A ഗ്രേഡ് നേടിയ ഹസ്ന വാപ്പാഞ്ചേരിക്ക് ഉപഹാരം നൽകി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ മൊയ്തു പീടിക കണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുത്താലം ഡിവിഷൻ കൗൺസിലർ ശ്രീമതി ബിന്നി മനോജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കാരുണ്യ സ്പർശം പ്രസിഡന്റ് ചെറൂണി മേടപ്പറ്റ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശൈലേഷ് മണാശ്ശേരി, ഉണ്ണികൃഷ്ണൻ മണാശ്ശേരി, കുഞ്ഞിരായിൻ മാസ്റ്റർ, അസൈൻ മാസ്റ്റർ, അസീസ് വാപ്പാഞ്ചേരി, ഗിരീഷൻ ക്ലായിൽ, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris