ഓടിക്കൊണ്ടിരിക്കെ തീ പടർന്നു; ബൈക്ക് പാതയോരത്ത് നിറുത്തി ഓടി മാറി, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

വയനാട്: വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ദേശീയപാത 766 ൽ നായ്ക്കട്ടി കല്ലൂരില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബീനാച്ചി സ്വദേശി അൻസാദായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. കർണാടകത്തിൽ നിന്ന് ബത്തേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. തീ പടർന്നത് കണ്ട് ബൈക്ക് പാതയോരത്ത് നിറുത്തി മാറിയതിനാൽ അൻസാദ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇന്നലെ പാലക്കാടും സമാനമായ സംഭവം നടന്നിരുന്നു.




ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക്കൽ സ്‌കൂട്ടറാണ് ഇന്നലെ കത്തിനശിച്ചത്. കിനാശ്ശേരി ആനപ്പുറത്തെ റിയാസിന്റെ ഭാര്യ ഹാസിനയുടെ സ്കൂട്ടറാണ് പൂർണ്ണമായും അഗ്നിക്കിരയായത്. ഇന്നലെ രാവിലെ നെന്മാറ ബ്ലോക്ക് ഓഫീസിന് പരിസരത്തുവെച്ചാണ് സംഭവം. പുക പടരുന്നത് കണ്ടതിനെ തുടർന്നാണ് സ്‌കൂട്ടർ നിർത്തിമാറിനിന്ന ശേഷമാണ് കത്തിനശിച്ചത്. കിണാശേരിയിൽ നിന്ന് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു ഹസീനയും ഭർത്താവ് റിയാസും. കൊല്ലങ്കോട് നിന്ന് ഫയർ സർവ്വീസുകാർ എത്തി തീ അണച്ചു.

വാഹനങ്ങൾ തീപിടിച്ചാൽ എന്തു ചെയ്യണം ?  എം വി ഡിയുടെ കുറിപ്പ്  എത്രയും പെട്ടെന്ന് വാഹനം നിർത്തുകയും എൻഞ്ചിൻ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാൻ കഴിയും മാത്രവുമല്ല വയറുകൾ ഉരുകിയാൽ ഡോർ ലോക്കുകൾ തുറക്കാൻ പറ്റാതെയും ഗ്ലാസ് താഴ്ത്താൻ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം. ഇത്തരം സാഹചര്യത്തിൽ  വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം, സീറ്റ് ബെൽറ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും  ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീൽ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തിൽ വിൻഡ് ഷീൽഡ് ഗ്ലാസ് പൊട്ടിക്കാൻ സാധിച്ചില്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാൻ ശ്രമിക്കാവുന്നതാണ്.  വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാൽ ആദ്യം ചെയ്യേണ്ടത് ഫയർഫോഴ്സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളിൽ നിയമം മൂലം നിർബന്ധമാക്കിയിട്ടുണ്ട്, എന്നാൽ എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഇത് നിർബന്ധമായും വാങ്ങി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളിൽ വളരെ ഉപകാരപ്രദമാണ്. ഫയർ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കിൽ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാൽ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയർ എന്നിവ പൊട്ടിത്തെറിക്കാൻ സാധ്യത ഉള്ളതിനാൽ കുടുതൽ അപകടത്തിന് ഇത് ഇടയാക്കും.

Post a Comment

Previous Post Next Post
Paris
Paris