പുള്ളാവൂർ നൂറുൽ ഇസ്‌ലാം മദ്റസ കമ്മിറ്റി നിർമ്മിച്ച ബൈത്തുന്നൂർ താക്കോൽദാനം നടത്തി


കട്ടാങ്ങൽ: പുള്ളാവൂർ നൂറുൽ ഇസ്‌ലാം മദ്റസ കമ്മിറ്റി അധ്യാപകന് നിർമ്മിച്ച് നൽകുന്ന ബൈത്തുന്നൂർ ഭവനത്തിൻ്റെ താക്കോൽദാനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നിർമ്മാണ കമ്മിറ്റി ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു.




മദ്റസ പ്രസിഡൻ്റ് ടി.സുലൈമാൻ ഹാജി അധ്യക്ഷനായി.എം.സി മുഹമ്മദ് മുസ്‌ലിയാർ പ്രാർത്ഥന നടത്തി.എം.പി മൂസ ഹാജി ( അജ്മാൻ ),മഹല്ല് പ്രസിഡൻ്റ് കെ.കെ കുഞ്ഞിമോയിൻഹാജി, സെക്രട്ടറി ഒ.എം മൂസക്കുട്ടി ഹാജി, കെ.കെ.സി മുഹമ്മദ്, ട്രഷറർ കെ.ടി അബ്ദുറഹിമാൻ കുട്ടി ഹാജി, നിർമ്മാണ കമ്മിറ്റി കൺവീനർ കുന്നത്ത് മുഹമ്മദ് ഹാജി, വാർഡ് മെംബർ പി.ടി.എ റഹ്മാൻ, എഞ്ചിനിയർ അബ്ദുറഹിമാൻ കുട്ടി ഹാജി, പതിയോട്ടിൽ അബ്ദുറഹിമാൻ ഹാജി,പി.മുഹമ്മദ് ഹാജി,സദർ മുഅല്ലിം ഉണ്ണി മുഹമ്മദ് ഫൈസി, മദ്റസ ജന.സെക്രട്ടറി കെ.ടി അസീസ് പുളളാവൂർ, സെക്രട്ടറി ടി.കെ ഷബീർ, എ.അസ്സയിൻ,ട്രഷറർ ഒ.എം മുഹമ്മദ് മാസ്റ്റർ, കെ.ടി ഹംസ ഹാജി, കടന്നാളിൽ റസാക്ക്, സൈനുൽ ആബിദ് ഫൈസി, എസ്.പി മുഹമ്മദ്,പി.ടി മുഹമ്മദ് ഹാജി,തലപ്പെരുമണ്ണ റെയ്ഞ്ച് ജംഇയ്യത്തുൽ ഉലമാ പ്രസിഡൻ്റ് അഷ്‌റഫ് ബാഖവി, ജന.സെക്രട്ടറി ശാഫി ഫൈസി,മാനേജ്മെൻറ് പ്രസിഡൻ്റ് സീതിക്കുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ പ്രസിഡൻ്റ് സാലിം അശ്അരി, ശാഖ പ്രസിഡൻ്റ് ടി.എം നൂറുദ്ദീൻ, സെക്രട്ടറി കെ.ശുകൂർ, എ.ജംഷീർ, പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris