എറണാകുളം: – ചിത്രീകരണത്തിന് മുന്നേ തന്നെ വാർത്തകളിൽ ഇടം പിടിക്കുകയും
പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന കട്ടപ്പാടത്തെ മാന്ത്രികനിൽ വിനോദ് കോവൂർ നായകൻ.
ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന
ചിത്രത്തിന്റെ നിർമ്മാണം സിയാൻ ഫൈസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ്സ് ആണ് .
വിനോദ് കോവൂരിന് പുറമെ ശിവജി ഗുരുവായൂർ, വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,രഞ്ജിത്ത് സരോവർ,തേജസ് മേനോൻ,നിവിൻ, നിഹാരിക റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ക്ലാസ് റൂമിൽ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിനൊപ്പം അൽഭുതകരമായി ബെഞ്ചിൽ കൊട്ടിയ അഭിജിത്തിനെ ആദ്യമായി മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്യിപ്പിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
അഭിജിത്തിന്റെ ടീച്ചർ അഞ്ജന ടീച്ചറും ഈ സിനിമയിൽ മനോഹരമായ ഗാനം ആലപിക്കുന്നുണ്ട്.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .
പശ്ചാത്തല സംഗീതം -സിബു സുകുമാരൻ ,മ്യൂസിക് - സിബു സുകുമാരൻ, മിഥുലേഷ് ചോലക്കൽ,ഗാനങ്ങൾ, വി.പി.ശ്രീകാന്ത് നായർ, നെവിൻ ജോർജ്ജ്
പ്രോജക്റ്റ് കോഡിനേറ്റർ - അക്കു അഹമ്മദ്,സ്റ്റിൽസ് - അനിൽ ജനനി - പി.ആർ.ഒ സുഹാസ് ലാംഡ - പോസ്റ്റർ ഡിസൈൻ അഖിൽ ദാസ് .
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ വയനാടും പാലക്കാട്ടുമായി പൂർത്തിയായി.
Post a Comment