കാരശ്ശേരി പഞ്ചായത്തിൽ ഒന്നാമത് : എൽ.എസ്.എസ് സ്കോളർഷിപ്പ് ജേതാക്കളെ ആദരിച്ചു



മുക്കം : പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം നേടിയ നെല്ലിക്കാപറമ്പ് സിഎച്ച് മെമ്മോറിയൽ എൽപി സ്കൂളിലെ കുട്ടികളെ അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് വീട്ടിലെത്തി ആദരിച്ചു.2022-23 വർഷത്തിൽ 9 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയാണ് സ്കൂൾ ഗ്രാമ പഞ്ചായത്തിൽ ഒന്നാമതായത്.





ഹയ്യാൻ മുഹമ്മദ്, അംന സി.പി, ഇഷാൻ അബൂബക്കർ,അനാമിക , മുഹമ്മദ് കെ.പി, ശ്രീനന്ദ, മുഹമ്മദ് ജിനാൻ, മുഹമ്മദ് തമീം എന്നിവരാണ് സ്കോളർഷിപ്പിന് അർഹത നേടിയത്. പി.ടി.എ പ്രസിഡന്റ് ശരീഫ് എരഞ്ഞിമാവ്, വൈസ് പ്രസിഡന്റ് സനോജ് ഫൈസൽ, ഹെഡ്മാസ്റ്റർ സി.കെ ഷമീർ , ശരീഫ് ആദംപടി , ആബിദ പി, നീതു, ജസീല പി,അജ്മൽ കെടി, സ്റ്റാഫ് സെക്രട്ടറി യു. നസീബ് എന്നിവരാണ് ഉപഹാരങ്ങളുമായി കുട്ടികളുടെ വീട്ടിലെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris