ഹമീദ് ചേന്ദമംഗല്ലൂരിനെ ഇന്ന് ജന്മനാട് ആദരിക്കും .


മുക്കം : എഴുത്തുകാരൻ , പ്രഭാഷകൻ , സാമൂഹ്യ നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഹമീദ് ചേന്ദമംഗല്ലൂരിനെ ഇന്ന് വൈകുന്നേരം 5 മണിക്ക് ജി എം യു പി സ്കൂൾ അങ്കണത്തിൽ സ്വന്തം നാട്ടുകാർ ആദരിക്കും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാർ എന്റോവ്മെന്റ് അവാർഡ് ബെസ്റ്റ് പബ്ലിക് ഒബ്സർവർ അവാർഡ് , കേരള ഹമനിസ്റ്റ് സെന്റർ പുരസ്കാരം , പവനൻ സെക്യുലർ അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് .




ആനുകാലികങ്ങളിൽ നിരന്തരം എഴുതുന്ന അദ്ദേഹത്തിന്റെ 31 പുസ്തകങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട് . ചേന്ദമംഗല്ലൂരിലെ ആദ്യത്തെ ബിരുദ , ബിരുദാനന്തര ബിരുദധാരിയാണദ്ദേഹം . ആദരിക്കൽ ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ നാടിന്റെ ഉപഹാരം കൈമാറും . സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തും.ഒ . അബ്ദുറഹ്മാൻ , സി ടി അബ്ദുറഹീം , ഒ അബ്ദുല്ല , എൻ.കെ അബ്ദുറഹ്മാൻ തുടങ്ങിയവരും നാട്ടിലെ പൗരപ്രമുഖരും സംബന്ധിക്കും . പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാർ വി പി ഹമീദ് , ജനറൽ കൺവീനർ ബന്ന ചേന്ദമംഗല്ലൂർ , കെ ടി നജീബ് , നാസർ ചാലക്കൽ , കെ പി വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു . 

Post a Comment

Previous Post Next Post
Paris
Paris