ആംബുലൻസ് സമർപ്പണവും സേവാ സംഗമവും നടന്നു


മാവൂർ : സേവാഭാരതി മാവൂർ പഞ്ചായത്ത് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ആംബുലൻസ് സമർപ്പണവും സേവാ സംഗമവും മാവൂരിൽ നടന്നു.
ആധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ആംബുലൻസിന്റെ
ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കോഴിക്കോട് എൻ ഐ ടി ഡയറക്ടർ ഡോക്ടർ പ്രസാദ് കൃഷ്ണ നിർവഹിച്ചു.




വീട്ടിക്കാട്ട് ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് മുഖ്യാതിഥിയായി .
സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട്
അഞ്ജലി ധനഞ്ജയൻ
മുഖ്യ പ്രഭാഷണം നടത്തി.
കുരുക്ഷേത്ര മാനേജിംഗ് ഡയറക്ടർ കാ.ഭാ സുരേന്ദ്രൻ സേവാ സന്ദേശം നൽകി.
രാഷ്ട്രീയ സ്വയം സേവക സംഘം
ജില്ല സേവാ പ്രമുഖ്
പി. പ്രസാദ് ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു.
കെ ശൈത്യരാജ് വ്യക്തിഗീതം ചൊല്ലി.
ചെറൂപ്പ ഹെൽത്ത് യൂണിറ്റ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുമിത്ത്,
'ഇ. ശിവദാസൻ , രാജേന്ദ്രൻ ചുള്ളിത്തല,
എം എസ് ദേവനന്ദ
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris