കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു


മാവൂർ: കെയർ വെൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നടന്നു. സൊസൈറ്റിയുടെ ഓഫീസിന്റ ഉദ്ഘാടനം അഡ്വ. പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു.




ജീവകാരുണ്യ മേഖലയിൽ ഇത്തരം സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ അത്യാവശ്യമായ ഘട്ടമാണിത്. കിഡ്നി രോഗികളും കാൻസർ രോഗികളും പെരുകുകയാണ്. ഓരോ വീട്ടിലും ഇത്തരം ഓരോ രോഗികൾ എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങൾ. ഈ അവസ്ഥയിൽ കെയർവെൽ ചാരിറ്റബിൾ സൊസൈറ്റിയെ പോലുള്ളവയുടെ സേവനം മഹത്തരമാകുന്നതെന്നും എം.എൽ.എ പറഞ്ഞു.

കുറ്റിക്കുളത്ത് വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ് പി.പി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് മുഖ്യാതിഥിയായിരുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ, മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ, എം.സി.എച് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അബ്ദുൾ മജീദ്, സക്കറിയ പള്ളിക്കണ്ടി എന്നിവർ സംസാരിച്ചു.

കിടപ്പിലായ രോഗികൾക്കുള്ള വീൽചെയർ എം.എൽ.എ വിതരണം ചെയ്തു. സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുന്നൂറോളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് നല്കി. പച്ചക്കറി കിറ്റ് വിതരണോദ്‌ഘാടനം രാജേന്ദ്രൻ വെള്ളപ്പാലത്ത് നിർവഹിച്ചു. സെക്രട്ടറി ലത്തീഫ് കുറ്റിക്കുളം സ്വാഗതവും സലാം ചിറ്റാരിപ്പിലാക്കൽ നന്ദിയും പറഞ്ഞു. കിറ്റ് വിതരണത്തിന് അബ്ദുറഹ്മാൻ പുലപ്പാടി, അബ്ദുള്ള അരയങ്കോട്, ഗിരീഷ് പി.കെ, ഹബീബ് കളത്തിങ്ങൽ തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris