സ്കൂള്‍ പ്രവര്‍ത്തി ദിനത്തിലെ കുറവ്; വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി


കൊച്ചി: സ്കൂള്‍ പ്രവര്‍ത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടര്‍ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി.പ്രവര്‍ത്തി ദിനം 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.




പ്രവര്‍ത്തി ദിനം കുറച്ചത് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ പറയുന്നു. പ്രവര്‍ത്തി ദിനം കുറായതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് ഹര്‍ജിക്കാരൻ കുറ്റപ്പെടുത്തുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, 10 ദിവസത്തിനകം മറുപടി നല്‍കാൻ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ മാനേജര്‍ ആണ് ഹര്‍ജിക്കാരൻ.


Post a Comment

Previous Post Next Post
Paris
Paris