ചേനോത്ത് ഗവ: സ്ക്കൂളിൽ ഡിജി-ഡസ്ക്ക് ഐ.ടി. പരിശീലനം സംഘടിപ്പിച്ചു.


കട്ടാങ്ങൽ : എൻ.ഐ.ടി ചേനോത്ത് ഗവ.എൽ.പി.സ്ക്കൂളിലെ രക്ഷിതാക്കൾക്കായി " ഡിജി ഡെസ്ക്ക് " ഐ.ടി. പരിശീലനം സംഘടിപ്പിച്ചു.സ്മാർട്ട് ഫോൺ വഴി നിത്യജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട ഇൻ്റർനെറ്റ് സേവനങ്ങളെക്കുറിച്ചു പഠന - പ്രായോഗിക സെഷനുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പരിശീലനം രക്ഷിതാക്കൾക്ക് ഏറെ പ്രയോജനകരമായി. 




കലിക്കറ്റ് എൻ.ഐ.ടി ഗവേഷക വിദ്യാർത്ഥികളായ അഖില വി.എച്ച് , ശ്രീനിവാസൻ ,വി. ഏകത ,ആഷിഷ് ചന്ദ്രൻ ,രഞ്ജിത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രധാനാധ്യാപകൻ ശുക്കൂർ കോണിക്കൽ ഡിജി ഡെസ്ക്ക് ഉദ്ഘാടനം ചെയ്തു. സി. ഗംഗാധരൻ നായർ അധ്യക്ഷത വഹിച്ചു. പി.ടി.എ.വൈസ് പ്രസിഡണ്ട് ശശിത പി.എം, പി. സത്യാനന്ദൻ, പ്രീത പി പീറ്റർ, മുഹമ്മദ് മജ്നാസ്, അനഘ വെള്ളന്നൂർ, ദിൽഷ രവീന്ദ്രൻ , ധനില , മിസ്രിയ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris