താത്തൂര്‍ ശുഹദാ മഖാം ഉറൂസ് സമാപിച്ചു


മാവൂർ   : നാല് ദിവസങ്ങളിലായി നടന്ന താത്തൂര്‍ ശുഹദാ മഖാം ഉറൂസ് സമാപിച്ചു. കൊന്നാര് സാദാത്തീങ്ങളുടെ വരവോടെയാണ് ഉറൂസിന് സമാപനം കുറിച്ചത്.സയ്യിദ് ജുനെെദ് അല്‍ ബുഖാരി മാട്ടൂല്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 




ശുഹദാ മൗലിദിന് അര്‍ശദ് നൂറാനി കാമില്‍ സഖാഫി നേതൃത്വം നല്‍കി. സയ്യിദ് മുല്ലക്കോയ തങ്ങള്‍ അല്‍ ബുഖാരി മഖാം ദുആക്ക് നേതൃത്വം നല്‍കി.കൊന്നാര് സാദാത്തീങ്ങളുടെ വരവിന്
സയ്യിദ് കെ സി കെ തങ്ങൾ , സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങൾ , സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി , സയ്യിദ് ആറ്റക്കോയ തങ്ങൾ മണപ്പാട്ട് , സൽമാനുൽ ഫാരിസ് തങ്ങൾ കുന്നത്ത് , സയ്യിദ് മുത്തുക്കോയ തങ്ങൾ , അബദു ശുക്കൂർ അഹ്സനി , സയ്യിദ് ചെറിയാപ്പു പള്ളിപ്പടി , സയ്യിദ് അഹ്മദ് കബീർ
തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
താത്തൂര്‍ മഹല്ല് ഭാരവാഹികളായ 
സയ്യിദ് മുല്ലക്കോയ അൽ ബുഖാരി , ഇബ്രാഹിം സഖാഫി താത്തൂർ , വി ടി അബ്ദുൽ കരീം ഹാജി , ശിഹാബുദ്ദീൻ ടി , ജലീൽ മുസ്‌ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സാദാത്തീങ്ങളെ ഉറൂസ് നഗരിയിലേക്ക് സ്വീകരിച്ചു.



 

Post a Comment

Previous Post Next Post
Paris
Paris