കാരശ്ശേരി ഗ്രാമപഞ്ചായത്ത് ചിങ്ങം ഒന്ന് കർഷക ദിനം ആഘോഷിച്ചു.


മുക്കം :. കാരശ്ശേരി
ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷകദിനം ആഘോഷിച്ചു.പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തെയ്യക്കോലങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തനിമ നിലനിർത്തി നൂറുകണക്കിന് കർഷകരെ ഉൾപ്പെടുത്തി ഘോഷയാത്ര സംഘടിപ്പിച്ചു.തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിക്കൽ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചു. 




എൻ എം മുഹമ്മദ് ഹാജി സ്മാരക ഗോൾഡ് മെഡലിന് അർഹനായത് മികച്ച സമ്മിശ്ര കർഷകനായ അലവിക്കുട്ടി പറമ്പാടൻ ആണ് .മികച്ച എസ്. സി കർഷകൻ മോഹൻദാസ് മരുതം പറ്റ, മികച്ച വനിത കർഷക സക്കീന കെ, മികച്ച ക്ഷീരകർഷകൻ മുഹമ്മദ് മുട്ടാത്ത്, മികച്ച വിദ്യാർത്ഥി കർഷകൻ അഭിനവ്, മികച്ച മുതിർന്ന കർഷക പാത്തുമ്മ കളത്തിങ്ങൽ, മികച്ച മുതിർന്ന കർഷകൻ അപ്പൂട്ടി സി, മികച്ച പഴം പച്ചക്കറി കർഷകൻ സുരേഷ് . ജി, മികച്ച നെൽ കർഷകൻ ബൈജു കെ. കെ, മികച്ച യുവകർഷകൻ അമൽ ടി. ജി, മികച്ച കർഷക തൊഴിലാളി കർഷകൻ കണ്ടൻ കുഞ്ഞൻ മുണ്ടയിൽ, മികച്ച തേനീച്ച കർഷകൻ അബ്ദുൽ റഷീദ് നെടുങ്കണ്ടത്തിൽ പിന്നീട് പഴയ കാല മുതിർന്ന കർഷകരായ അസൈൻ കൈത മണ്ണിൽ, അബു പള്ളിക്കുന്നുമ്മൽ , ഭാസ്കരൻ മൂലത്ത്, പുതു മംഗലത്ത് ശങ്കരൻ, മുഹമ്മദ് കുട്ടി പഴം തോപ്പിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി സ്മിത പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ , ശാന്ത ദേവി മുത്തേടത്ത് , ജിജിത സുരേഷ്, ബ്ലോക്ക് മെമ്പർമാരായ എം എ സൗദ ടീച്ചർ, രാജിത മൂത്തേടത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അഷ്റഫ് തച്ചാറമ്പത്ത് , കെ. പി ഷാജി, ശിവദാസൻ കരോട്ടിൽ, ഷാഹിന ടീച്ചർ, റുക്കിയ റഹീം, ആമിന എടത്തിൽ , ശ്രുതി കമ്പളത്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം ടി അഷ്റഫ്, കൃഷി ഓഫീസർ രേണുക കൊല്ലേരി , അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ ബാലകൃഷ്ണൻ, മിഥുൻ , പഞ്ചായത്ത് സെക്രട്ടറി രേഖ ബി നായർ, എ ഡി സി മെമ്പർ മാർ , രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris