കണ്ണൂരിൽ രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലേറ്; മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂർ: രണ്ട് ട്രെയിനുകൾക്ക് നേരെ കണ്ണൂരിൽ വെച്ച് കല്ലേറ്. തിരുവനന്തപുരത്തു നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസിനും ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനും നേരെ കല്ലേറ്. രണ്ട് ട്രെയിനിന്റെയും ഗ്ലാസ് പൊട്ടിയിട്ടുണ്ട്. 




രാത്രി 7.11 നും 7.16 നും ആണ് റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്ന് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മദ്യപിച്ചെത്തിയവരാണ് കല്ലെറിഞ്ഞത് എന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തില്‍ മൂന്ന് പേരെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post
Paris
Paris