കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഇന്ന് വിതരണം ചെയ്യും


കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും




. ഇതോടെ 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂനിയനുകൾ പിൻവലിച്ചിട്ടുണ്ട്. താത്കാലിക ജീവനക്കാർക്കും സ്വിഫ്റ്റിലെ കരാർ ജീവനക്കാർക്കും ആയിരം രൂപ വീതം ഉത്സവ ബത്ത നൽകാനും തീരുമാനമായി. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി വരും മാസങ്ങളിലും അംഗീകരിക്കാനാകില്ലെന്ന നിലപാട് യൂണിയൻ നേതാക്കൾ എംഡിയെ ധരിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris