കരിപ്പൂർ ഭൂമി ഏറ്റെടുക്കൽ; നെടിയിരുപ്പിൽ സർവേ ഇന്നു തുടങ്ങും


കോഴിക്കോട്:കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനോടനുബന്ധിച്ചുള്ള സർവേ പള്ളിക്കൽ വില്ലേജിൽ പൂർത്തിയായി. ബുധനാഴ്ച നെടിയിരുപ്പ് വില്ലേജിൽ സർവേ തുടങ്ങും. പള്ളിക്കൽ വില്ലേജിൽ നിന്ന് ഏഴ് ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.




ഇവിടെ 28 കൈവശക്കാരുണ്ട്. ജനവാസമുള്ള 12 വീടുകളും രണ്ട് ക്വാർട്ടേഴ്സുകളും ഒരു അങ്കണവാടിയും വ്യാപാര, വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മൂന്ന് കെട്ടിടങ്ങളുമുണ്ട്. കെട്ടിടങ്ങൾ, കിണറുകൾ, മതിലുകൾ, മറ്റു നിർമിതികൾ, മരങ്ങൾ എന്നിവയ്ക്ക് സർക്കാർ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരവും വീടുകൾ നഷ്ടമാകുന്നവർക്ക് 10 ലക്ഷം രൂപയുടെ പ്രത്യേക പുനരധിവാസ പാക്കേജുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

റോഡ് സൗകര്യങ്ങളും മറ്റും കണക്കാക്കി 2.79 മുതൽ 3.29 ലക്ഷം വരെ രൂപയാണ് ഭൂവില നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച 13 പേരുടെ ഭൂമി പരിശോധിച്ചു. ബുധനാഴ്ച നെടിയിരുപ്പിൽ പാലക്കാപറമ്പ് അങ്കണവാടിയിൽ കുടിയൊഴിക്കപ്പെടുന്നവരുടെ യോഗംചേർന്ന് നടപടികൾ വിശദീകരിച്ച ശേഷമാകും സർവേ തുടങ്ങുക. ഭൂമിക്ക് മതിയായ വില നിശ്ചയിച്ചിട്ടില്ലെന്ന ആക്ഷേപം പ്രദേശവാസികൾക്കുണ്ട്. ഇരു വില്ലേജുകളിലുമായി 92 ഭൂവുടമകൾക്കാണ് സ്ഥലം നഷ്ടമാകുന്നത്. ഇതിൽ 64 വീടുകളും ഉൾപ്പെടും

Post a Comment

Previous Post Next Post
Paris
Paris