പുതിയ പ്രസിഡണ്ടിന് വൻ സ്വീകരണം ഒരുക്കി, തോട്ടുമുക്കം

തോട്ടുമുക്കം:
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട തോട്ടുമുക്കം സ്വദേശിയും ആറാം വാർഡ് മെമ്പറുമായ ദിവ്യ ഷിബു, വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ എന്നിവരെ എരഞ്ഞിമാവിൽ നിന്ന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി
  തോട്ടുമുക്കം, മാടമ്പി, മേടരഞ്ഞി, മൈസൂർപെറ്റ, എന്നീ സ്ഥലങ്ങളിൽ എത്തിച്ചേരുകയും വമ്പിച്ച സ്വീകരണം നൽകി.




 23 വർഷങ്ങൾക്ക് ശേഷമാണ് തോട്ടുമുക്കത്ത് നിന്ന് ഒരാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.

തോട്ടുമുക്കം,
പള്ളിത്താഴ അങ്ങാടിയിൽ വച്ച് അബ്ദു തിരുനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന 
പൊതുയോഗത്തിൽ
സുധി കളപ്പുര സ്വാഗതം പറഞ്ഞു. യോഗം മുൻ പഞ്ചായത്ത് പ്രസിഡണ്ട്
ഷംലുലത്ത് ഉദ്ഘാടനം ചെയ്തു.
 ദിവ്യ ഷിബു,
ഫസൽ കൊടിയത്തൂർ,
ആയിഷ ചരളപ്പുറത്ത്,
ബാബു പോലുങ്ങുന്നത്
എന്നിവർ സംസാരിച്ചു.
 ഉമ്മർ കൊന്നാലെത്ത് നന്ദി പറഞ്ഞു

L

Post a Comment

Previous Post Next Post
Paris
Paris