ശിഹാബ് തങ്ങൾ പ്രസ്ഥാനത്തെ ഉത്തുംഗതയിൽ എത്തിച്ച നേതാവ് :എം. എ. റസാഖ് മാസ്റ്റർ


കട്ടാങ്ങൽ : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെ ഉത്തുംഗതയിൽ എത്തിച്ച മഹാനായ നേതാവായിരുന്നുവെന്നും അതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അഭിമാനത്തിന് നിദാനമെന്നും ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ പറഞ്ഞു. ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കെട്ടാങ്ങൽ സി എച്ച് സൗധം ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ശിഹാബ് തങ്ങൾ,ഉമ്മർ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.




 പ്രസിഡണ്ട് എൻ എം ഹുസൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ എ ഖാദർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഖാഇദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണത്തിൽ പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് സമാഹരിച്ച കൂളിമാട് വാർഡിനും ആദ്യം ക്വാട്ട പൂർത്തീകരിച്ച വെള്ളലശ്ശേരി വാർഡിനും റസാഖ് മാസ്റ്റർ ഉപഹാരം നൽകി. ജനറൽ സെക്രട്ടറി എൻ.പി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. കോയ ഹുദവി പുള്ളന്നൂർ പ്രാർത്ഥന നടത്തി. നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്, എ കെ ഷൗക്കത്ത്, കുഞ്ഞിമരക്കാർ മലയമ്മ, ടി ടി മൊയ്തീൻ കോയ, എ കെ ഇബ്രാഹിം ഹാജി, ഉമ്മർ വെള്ളലശേരി, ഇ പി അസീസ്, എൻ. എം റസാക്ക്, സജാദ് പുള്ളന്നൂർ, എം കെ നദീറ,സി ബി ശ്രീധരൻ, ടി പി രമേശൻ, ഫാസിൽ മുടപ്പനക്കൽ,ഹബീബ് കള്ളൻ തോട്, ബുഷറ കളൻതോട്, രാജൻ എടക്കാട്, മുംതാസ് ഹമീദ്, പി കെ ഹക്കിം മാസ്റ്റർ, റഫീഖ് കൂളിമാട്, ഇ പി വത്സല സംസാരിച്ചു. സെക്രട്ടറി പി ടി അബ്ദുള്ള മാസ്റ്റർ നന്ദി പറഞ്ഞു.
 ഫോട്ടോ : ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ശിഹാബ് തങ്ങൾ -ഉമർ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കുന്നു.

Post a Comment

Previous Post Next Post
Paris
Paris