പൊതു കാര്യങ്ങളിൽ യൂത്തിന്റെ ഇടപെടലുകൾ അനിവാര്യം - ടി പി എം ജിഷാൻ


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ‌ കമ്മിറ്റി പ്രതിനിധി സംഗമം സംഘടിപ്പിച്ചു. വിവിധ ശാഖകളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികൾ പരിപാടിയിൽ പങ്കെടുത്തു.
 അരയങ്കോട് ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റസാഖ് പുള്ളന്നൂർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.





സ നാട്ടിലെ പൊതു കാര്യങ്ങളിൽ യൂത്ത് ലീഗിന്റെ ഇടപെടലുകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഷ്‌കർ ഫറോക് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫാസിൽ കളന്‍തോട് സ്വാഗതം പറഞ്ഞു. 




മുസ്ലിം ലീഗ് ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ എം ഹുസൈൻ, സെക്രട്ടറി എൻ പി. ഹമീദ് മാസ്റ്റർ,ഹക്കീം മാസ്റ്റർ കളന്‍തോട്, കുഞ്ഞി മരക്കാർ മലയമ്മ, സിറാജ് മാസ്റ്റർ, സജീർ മാസ്റ്റർ, സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ, ശിഹാബ് വെള്ളലശേരി, ഹനീഫ ചാത്തമംഗലം, അലി മുണ്ടോട്ട്, അക്ബർ പുള്ളാവൂർ, സജ്ജാദ് പുള്ളനൂർ, ഹബീബ് കള്ളൻതോട്, സുൽഫി അരയങ്കോട്, ഹബീബ്, മിസ്ഹബ് എന്നിവർ സംസാരിച്ചു. റഹൂഫ് മലയമ്മ നന്ദി പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris