കൊടുവള്ളി നഗരസഭാ തല ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനുള്ള പ്രീ കൺസൾട്ടേഷൻ മീറ്റിംഗ് സംഘടിപ്പിച്ചു


കൊടുവള്ളി:-
കൊടുവള്ളി നഗരസഭയുടെ ഖരമാലിന്യ പരിപാലന രൂപരേഖ ചർച്ച ചെയ്യുന്നതിന് വേണ്ടിയുള്ള സ്റ്റേക്ക് ഹോൾഡേഴ്‌സ് യോഗം (05.08.2023) രാവിലെ 10.30 മണിക്ക് കൊടുവള്ളി നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കേരള ഖരാമാലിന്യ പരിപാലന പദ്ധതിയുടെ 8.2 കോടി രൂപയാണ് കൊടുവള്ളി നഗരസഭക്കായി അനുവദിച്ചിട്ടുള്ളത്.




 അജൈവ മാലിന്യസംസ്കരണ സംവിധാനങ്ങൾ, സാനിറ്ററി മാലിന്യ സംസ്കരണ സംവിധാനങ്ങൾ, നിലവിലുള്ള സംവിധാനങ്ങളുടെ വിപുലീകരണം തുടങ്ങി അനവധി പദ്ധതികളാണ് നഗരസഭയിൽ ഒരുങ്ങുന്നത്. നഗരസഭയുടെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ഖരമാലിന്യ രൂപരേഖ തയ്യാറാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി നടത്തിയ യോഗം കൊടുവള്ളി നിയോജക മണ്ഡലം എം.എൽ.എ ബഹു. ശ്രീ. ഡോ. എം. കെ മുനീർ നിർവഹിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ വെളളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു.കെ. എസ്. ഡബ്ലിയു. എം. പി. ജില്ലാ സോഷ്യൽ എക്സ്പെർട് ശ്രീമതി. ജാനെറ്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ശ്രീ. സിയാലി വള്ളിക്കാട്ട് ശ്രീമതി. റംല ഇസ്മായിൽ ശ്രീമതി.റംസിയ മുഹമ്മദ്‌ , ശ്രീ. എൻ.കെ അനിൽ കുമാർ ,കൗൺസിലർ വായോളി മുഹമ്മദ് മാസ്റ്റർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ.ഖാദർ ,നഗരസഭ സെക്രട്ടറി ശ്രീ. ഷാജു പോൾ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. സുധീർ എന്നിവർ ആശംസകൾ നേർന്നു. മറ്റു വാർഡ് കൗൺസിലർമാർ, ഹെൽത്ത് വിഭാഗം ജീവനക്കാർ, സോഷ്യൽ ഓഡിറ്റ് ടീം അംഗങ്ങൾ, ഹരിത കർമ്മ സേനാ അംഗങ്ങൾ, വ്യാപാരി വ്യവസായി അധികൃതർ, ശുചീകരണ തൊഴിലാളികൾ ,കെ എസ് ഡബ്ലു. എം. പി .യുടെ ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ഉദ്യോഗസ്ഥർ, DPMC ഉദ്യോഗസ്ഥർ, ADS, CDS ഉദ്യോഗസ്ഥർ, ആശ വർക്കേഴ്സ്, ശുചിത്വ മിഷൻ പ്രതിനിധികൾ തുടങ്ങി നൂറ്റി അമ്പത്തോളം പേർ പങ്കെടുത്തു. പദ്ധതിയുടെ ആമുഖ വിശകലനവും നിലവിലെ മാലിന്യ സംസ്കരണ സംവിധാനത്തെപ്പറ്റിയുള്ള അവതരണവും ശ്രീ.വിഘ്‌നേഷ് (ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ, KSWMP) ആണ് നടത്തിയത്. ഖരമാലിന്യവുമായി ബന്ധപ്പെട്ട നഗരസഭയുടെ നിലവിലെ അവസ്ഥ ശ്രീ.നൗഫൽ ബഷീർ (SWM Engineer, KSWMP) വിശദീകരിച്ചു. മാലിന്യ മുക്ത കൊടുവള്ളി എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഗ്രൂപ്പ് ചർച്ചകൾ നടത്തുകയും ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.ഗ്രൂപ്പ്‌ തല ചർച്ചക്ക് ശ്രീ. ഷിന്റോ (സോഷ്യൽ എക്സ്പെർട്, TSC) നേതൃത്വം വഹിച്ചു. ശ്രീമതി. ഹസീന എളങ്ങോട്ടിൽ ( നഗരസഭ കൗൺസിലർ ) ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris