സമ്പൂർണ വാക്സിനേഷൻ യജ്ഞം ചാത്തമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു.


കട്ടാങ്ങൽ : എല്ലാ കുട്ടികൾക്കും സൗജന്യ വാക്സിനേഷൻ നല്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് , സപ്തംബർ ,ഒക്ടോബർ മാസങ്ങളിൽ
നടക്കുന്ന മിഷൻ ഇന്ദ്ര ധനുഷിന്റെ ചാത്തമംഗലം
പഞ്ചായത്ത് തല ഉദ്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓലിക്കൽ ഗഫൂർ നിർവ്വഹിച്ചു.




ഗ്രാമപഞ്ചായത്ത് അംഗം ശിവദാസൻ ബംഗ്ലാവിൽ അധ്യക്ഷനായി.
മെഡിക്കൽ ഓഫീസർ ഡോ.സ്മിത A റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ
സിജു കെ.നായർ
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുധീർ രാജ് ഒ, മജ്നു. ടി. രശ്മി. പി.എം, എന്നിവർ പ്രസംഗിച്ചു.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരായ രമിത ടി. റീജ ഇ , ML SP
അഹല്യ, ആശ വർക്കർമാരായ സുഭാഷിണി, ഷൈലജ, K, രുഗ്മിണി v എന്നിവർ നേതൃത്വം നല്കി. തെരഞ്ഞെടുക്കപ്പെട്ട
അംഗൻവാടികൾ, ആശുപത്രികൾ, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ നടത്തുക. കൊവിഡ് വാക്സിനേഷൻ രീതിയിൽ U win പോർട്ടലിലൂടെ രജിസ്ട്രേഷൻ നടത്തിയാണ് വാക്സിനേഷൻ നടത്തുന്നത്.

Post a Comment

Previous Post Next Post
Paris
Paris