കുടിവെള്ളം കിട്ടുന്നില്ല,ചാത്തമംഗലം പഞ്ചായത്ത് വാർഡ് മെംബർമാർ കൊടുവള്ളി വാട്ടർ അതോറിറ്റി ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തി.


കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്തിലെ കട്ടാങ്ങൽ പ്രദേശം അടക്കം പല ഭാഗങ്ങളിലും കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ
 വെള്ളം കിട്ടിയിട്ട് ഏകദേശം മൂന്ന് മാസത്തോളമായി.ഉദ്യോഗസ്ഥരെ ബന്ധപ്പെടുമ്പോൾ ഉടനെ വരും എന്നാണ് ബന്ധപ്പെട്ടവരോട് പറയുന്നത് .




 പ്രശ്നം ഉടനെ പരിഹാരിക്കുന്നതിന് ചാത്തമംഗലം പഞ്ചായത്ത് അംഗങ്ങൾ കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ ഓഫീസിൽ ഇന്നലെ രാവിലെ മുതൽ രാത്രി 8 വരെ കുത്തിയിരിപ്പ് സമരം നടത്തി.പി.ടി അബ്ദുറഹിമാൻ,
 പി.കെ ഹഖീം മാസ്റ്റർ,
 എം.കെ അജീഷ്, മൊയ്തു പീടിക കണ്ടി,റഫീഖ് കൂളിമാട്,വത്സല, ഫസീല, എന്നിവാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് സമരം. വൈകിട്ട് 8 മണിയോട് കൂടി മലാപ്പറമ്പ് സുജിത്ത് സാർ, കൊടുവള്ളി എ.ഇ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഇന്ന് രാവിലെ തന്നെ പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris