ഓണത്തിന് നാട്ടുകാരെ പട്ടിണിയിലാക്കരുത്: യുസി രാമൻ


കോഴിക്കോട്: ഓണക്കാലത്തു വെള്ളക്കാർഡ് ഉടമകൾക്ക് രണ്ട് കിലോ അരി മാത്രമേ വിതരണം ചെയ്യുകയുള്ളൂ എന്നുള്ള സർക്കാർ തീരുമാനം നീതികരിക്കാൻ കഴിയാത്തതാണ്. പുതുതായി കാർഡിന് അപേക്ഷിക്കുന്ന തൊഴിൽരഹിതരായ കുടുംബങ്ങൾക്കും അതി ദാരിദ്രർക്കും കാലങ്ങളായി വെള്ള കാർഡാണ് സംസ്ഥാന സർക്കാർ നൽകുന്നത് എന്നിരിക്കെ, ഈ സമീപനം ഓണത്തിന് പതിനായിര കണക്കിന് കുടുംബങ്ങളിൽ പട്ടിണി ഉണ്ടാക്കുമെന്നും പ്രസ്താവനയിലൂടെ യുസി രാമൻ പറഞ്ഞു.




 ഈ ഓണത്തിന് എല്ലാ കാർഡ് ഉടമകൾക്കും സൗജന്യ കിറ്റും 15 കിലോ സ്പെഷ്യൽ അരിയും നൽകുന്നതിന് വേണ്ടുന്ന സമീപനം സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തരമായി ഉണ്ടാകണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പു മന്ത്രി അടക്കമുള്ളവർക്ക് ഇമെയിൽ അയക്കുമെന്നും സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി യു സി രാമൻ പ്രസ്താവനയിലൂടെ അറിയിച്ചു .

Post a Comment

Previous Post Next Post
Paris
Paris