കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് ഉടനെത്തും


ന്യൂഡൽഹി : കേരളത്തിലേക്ക് രണ്ടാം വന്ദേ ഭാരത് ഉടനെത്തും. എട്ടു കോച്ചുകളുള്ള ട്രെയിന്‍ (റേക്ക് വെര്‍ഷന്‍-2) ദക്ഷിണ റെയിൽവേക്ക് ഉടൻ കൈമാറും. മംഗലാപുരം എറണാകുളം റൂട്ടിലായിരിക്കും സർവീസ്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേ ഭാരതിന്റെ ആദ്യ റേക്കാണ് കേരളത്തിന് അനുവദിക്കുന്നത്.




ഇന്ന് രാത്രിയോടെ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറപ്പെടും. മംഗലാപുരത്തേക്കാണ് ട്രെയിന്‍ പുറപ്പെടുക. എറണാകുളം- മംഗലാപുരം, തിരുവനന്തപുരം- മം​ഗലാപുരം, മം​ഗലാപുരം- കോയമ്പത്തൂർ റൂട്ടുകളാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ 25 നാണ് ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഉദ്ഘാടനം ചെയ്തത്. നിലവില്‍ കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ ഈ വന്ദേഭാരത് സര്‍വീസ് നടത്തിവരികയാണ്.


Post a Comment

Previous Post Next Post
Paris
Paris