യൂത്ത് ലീഗ് നിയമ വിദ്യാഭ്യാസ ശിൽപശാല സമാപിച്ചു. സാമൂഹ്യ ഇടപെടൽ നീതി ബോധത്തിൽ അധിഷ്ഠിതമാകണം : വി.എം. ഉമ്മർ മാസ്റ്റർ



കൊടുവള്ളി : പൊതുപ്രവർത്തകർ പ്രത്യേകിച്ച് രാഷ്ട്രീയ പ്രവർത്തകർ നമ്മുടെ സാമൂഹിക പരിസരത്ത് പ്രവർത്തിക്കുന്നത് വിവേകത്തോടെയായാൽ മാത്രമേ നമ്മുടെ നിർമ്മാണാത്മക പ്രവർത്തനങ്ങൾ അർത്ഥപൂർണ്ണമാകൂ എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമ്മർ മാസ്റ്റർ പറഞ്ഞു. കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് കമ്മറ്റി നെല്ലാം കണ്ടി ലീഗ് ഹൗസിൽ നടത്തിയ ലീഗൽ എജ്യുക്കേഷൻ ശിൽപശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.




            അവിവേകികളായവർ പൊതു രംഗത്ത് പ്രവർത്തിക്കുന്നത് നാടിന്റെ ഭാവിയെ ഇരുളറയിലാക്കും. യുവതക്ക് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ. ഇസ്മയിൽ അദ്ധ്യക്ഷനായി ജനറൽ സെക്രട്ടറി എം. നസീഫ് സ്വാഗതവും ഒ.പി മജീദ് നന്ദിയും പറഞ്ഞു.അഡ്വ ആരിഫ് മുഖ്യ പ്രഭാഷണം നിർവഹിച്ചു..ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ഏ.പി മജീദ് മാസ്റ്റർ,സംസ്ഥാന യൂത്ത്ലീഗ് പ്രവർത്തകസമിതിയംഗം റഫീഖ് കൂടത്തായി,ഭാരവാഹികളായ ഷാഫി സക്കരിയ,മുജീബ് ചളിക്കോട്,നൗഫൽ പുല്ലാളൂർ,അർഷദ് കിഴക്കോത്ത്,പി.വി ജൗഹർ,ടി.പി നാസർ നെല്ലാങ്കണ്ടി,കെ.ടി റഹൂഫ് പ്രസംഗിച്ചു

Post a Comment

Previous Post Next Post
Paris
Paris