കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.


മാവൂർ : മാവൂർ ഗ്രാമപഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലായി മൂവ്വായിരത്തോളം
കുടുംബങ്ങൾക്ക് കേരള പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
അരിയും പഞ്ചസാരയും
പരിപ്പും , പായസ കിറ്റും , അടക്കം ഏഴ് ഇനങ്ങളാണ് ഓരോ കിറ്റുകളിലും അടങ്ങിയത്.




കണ്ണിപറമ്പിൽ നടന്ന ചടങ്ങിൽ കേരള പ്രവാസി അസോസിയേഷൻ മുഖ്യ രക്ഷാധികാരി
വി ബാലകൃഷ്ണൻ നായർ ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പ്രവാസി അസോസിയേഷൻ മാവൂർ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സജീവൻ കച്ചേരികുന്ന് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി മൺസൂർ മണ്ണിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സനൽ കണ്ണിപറമ്പ്, മുരളിനായന്നൂർ തുടങ്ങിയവർ സംസാരിച്ചു.
കേരള പ്രവാസി അസോസിയേഷന്റെ ഓണക്കിറ്റ് വിതരണത്തോടനുബന്ധിച്ച് മാവൂർ പ്രസ് ക്ലബ്ബ് അംഗങ്ങൾക്കും ഓണക്കിറ്റുകൾ കൈമാറി. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് 
എം ഉസ്മാൻ ,
സെക്രട്ടറി ശൈലേഷ് അമലാപുരി, ട്രഷറർ ഷമീർ പാഴൂർ
തുടങ്ങിയവർ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post
Paris
Paris