വിദ്യാർത്ഥികളെ ആദരിച്ചു

                     
 നായർകുഴി : നായർകുഴി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ +1, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നെടിയാലക്കൽ കല്യാണി ടീച്ചർ എൻഡോവ്മെൻ്റ് വിതരണവും ആദരിക്കൽ ചടങ്ങും കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു.




 പ്രിൻസിപ്പൽ ശ്രീ.ഷാജി എൻ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.പ്രകാശൻ എം അധ്യക്ഷത വഹിച്ചു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.റീന മാണ്ടിക്കാവിൽ, മെമ്പർമാരായ ശ്രീ.ശിവദാസൻ ബംഗ്ലാവിൽ, ശ്രീമതി.പ്രസീന പറക്കാപ്പൊയിൽ, പ്രധാനാധ്യാപിക മീന ടീച്ചർ, ഗിരീഷ് ചിറ്റാരിപ്പിലാക്കൽ, മനോഹരൻ എ.കെ, കബീർ പറപ്പൊയിൽ, സുധാകരൻ പി.കെ, അബ്ദുൾ നാസർ ടി.കെ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris