ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യം തുടരും': സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി


ന്യൂഡൽഹി: അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഇന്ത്യയെ സംരക്ഷിക്കാനുള്ള ദൗത്യവുമായി മുന്നോട്ടു പോകുമെന്നും എന്ത് തന്നെയായാലും അതാവും തന്റെ കടമയെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.




അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് കോൺഗ്രസ് പ്രവർത്തകർ നൽകിയത്. സത്യമേവ ജയതേ എന്ന് ഊന്നിപ്പറഞ്ഞ് നൂറുകണക്കിനാളുകൾ കൊടികളുയർത്തിയും പുഷ്പങ്ങൾ വിതറിയും രാഹുലിനെ വരവേറ്റു.അഞ്ചു മാസം നീണ്ടു നിന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രിംകോടതിയിൽ നിന്ന് രാഹുൽ ഗാന്ധിക്ക് അനുകൂല വിധിയെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris