കൊണ്ടോട്ടി : കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നീറ്റാണിമ്മല്ലിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു.
മേലേ പുതുക്കാട് സ്വദേശികളായ ടി.വി നിഹാല്‍(19), അംജദ്(19) എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടൻ ഇരുവരേയും നാട്ടുകാര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment