വൈവിദ്ധ്യമാർന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി മലയമ്മ എയുപി സ്കൂൾ


മലയമ്മ : എയുപിസ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിആറാം വാർഷികം വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.
ആസാദിക്കാഅമൃത് മഹോത്സവത്തിന്റെ ഭാഗമായി മേരിമാട്ടി മേരാ ദേശ് കാമ്പയിന്റെ ഭാഗമായി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. 




Hm വാസു ടി വി പതാക ഉയർത്തി സ്വാതന്ത്ര്യത്തിന്റെ ത്യാഗപൂർണമായ നാളുകളെക്കുറിച്ച് സംസാരിച്ചു തുടർന്ന് അബ്ദുൾ അസീസ് മുസ്ല്യാർ സ്വാതന്ത്ര്യ ദിന സന്ദേശം കുട്ടികൾക്കുനൽകി സ്കൂൾ ലീഡർ ഫിൻസ ഫാത്തിമ അസംബ്ലി നിയന്ത്രിച്ചു..സ്കൂൾ മുറ്റത്ത് നിർമ്മിച്ച . ഇന്ത്യയുടെവലിയ ഭൂപടത്തിൽ കുട്ടികൾ അണിനിരന്നു ത്രിവർണ പതാക യുടെ നിറങ്ങളുള്ള റിബണുകൾ കുട്ടികൾ ത്രിവർണ്ണ പതാകയുടെ നിറങ്ങൾ തെളിഞ്ഞു




 ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിന്റെ മാതൃകയിൽ സ്കൂൾ മുറ്റത്ത് വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. മനോഹരമായ ദൃശ്യ വിരുന്നൊരുക്കിഎല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മെഗാ ക്വിസ് സംഘടിപ്പിച്ചു .മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .ദേശീയ സ്വാതന്ത്ര്യ സമരത്തിൻറെ ഭാഗമായി നടന്ന പ്രക്ഷോഭ പരിപാടികൾ പുനരാവിഷ്കരിച്ചുകൊണ്ട് കുട്ടികൾ ദൃശ്യാവിഷ്കാരം നടത്തി.

.

 ജാലിയൻവാലാബാഗ്, വാഗൺ ട്രാജഡി ,കുറിച്യ കലാപം,ദണ്ഡിയാത്ര,വാഗൺ ട്രാജഡി , ക്വിറ്റിന്ത്യ തുടങ്ങിയ ചരിത്രസംഭവങ്ങളുടെ ദൃശ്യങ്ങൾ കുട്ടികൾ പുനരാവിഷ്കരിച്ചു.
എൽഎസ്എസ് / യു എസ് എസ് നേടിയ കുട്ടികളെയും അതുപോലെ മറ്റ് മേഖലകളിൽ മികവുപുലർത്തിയ കുട്ടികളെയും പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.




 ചാത്തമംഗലംക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീന ചടങ്ങിൽ സംസാരിച്ചു. HM വാസു മാസ്റ്റർ,മാനേജ്മെൻറ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി ,പി ടി എ പ്രസിഡണ്ട് അബ്ദുൽ അസീസ് മുസല്യാർ ,ബീന എൻ ,ഫാത്തിമ ബീവി എം പിടി എ തുടങ്ങിയവർ സംസാരിച്ചു



Post a Comment

Previous Post Next Post
Paris
Paris