എം.എ. എം. ഒ. കോളേജ് ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു


മണാശേരി : എം.എ. എം. ഒ. കോളേജ് ക്രീയേറ്റീവ് ക്ലബ്ബും എൻ. എസ്. എസ്. യൂണിറ്റുകളും സംയുക്തമായി ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി കോളേജിലെ ക്രീയേറ്റീവ് ക്ലബ്‌ മെമ്പർമാരും എൻ. എസ്. എസ്. വിദ്യാർത്‌ഥികളും ചേർന്ന് കോളേജിൽ മറ്റു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി യുദ്ധ ഭീകരതക്കെതിരെ എന്ന വിഷയത്തെ ആസ്‌പദമാക്കി പോസ്റ്റർ മേക്കിങ് കോമ്പറ്റിഷൻ നടത്തി.




കോളേജ് സെമിനാർ ഹാളിൽ വെച്ച് നടത്തിയ പരിപാടി എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ. റിയാസ് കെ., അമൃത പി., എൻ. എസ്. എസ്. സെക്രട്ടറിമാരായ അജ്മൽ, മുഹമ്മദ്‌ ഷിയാസ്, അനുശ്രീ, ഇത്തു ഇന്ഷാ, പ്രോഗ്രാം കോർഡിനേറ്റർമാരായ അജാസ് സതീഷ്, ഹിന, ക്രീയേറ്റീവ് ക്ലബ്‌ കോർഡിനേറ്റർ തൃത്ത, മെമ്പർമാരായ നിർഷാ ഫാത്തിമ , ആർദ്ര, ദേവിക എന്നിവരും നേതൃത്വം നൽകി.

മത്സര വിജയികൾക്ക് മറ്റു പരിപാടികളിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.

Post a Comment

Previous Post Next Post
Paris
Paris