പെരുവയൽ ഭാഗങ്ങളിലെ കിണറിലെ വെള്ളത്തിന് പിങ്ക് നിറം പടരുന്നു,ആശങ്ക



പെരുവയൽ : കിണറിലെ വെള്ളത്തിന് പിങ്ക് നിറം പടരുന്നത് ആശങ്ക പരത്തുന്നു. പെരുവയൽ പഞ്ചായത്തിലെ പതിനേഴാംവാർഡിൽ കീഴ്മാട് പ്രദേശത്തെ കിണറുകളിലാണ് ഞായറാഴ്ച നിറവ്യത്യാസം കാണപ്പെട്ടത്.




100 മീറ്റർ ചുറ്റളവിലെ മൂന്ന് കിണറുകളിൽ നിറം മാറ്റമുണ്ടായി. പകൽ 11 മണിയോടെയാണ് മാത്തോട്ടത്തിൽ അരുണിന്റെ വീട്ടുമുറ്റത്തെ കിണറിൽ ചെറിയതോതിൽ നിറംമാറ്റം കാണപ്പെട്ടത്. വൈകീട്ടോടെ പൂർണമായും പിങ്ക് നിറമായി മാറി.

വൈകീട്ടോടെ തൊട്ടടുത്ത മാത്തോട്ടത്തിൽ രാജീവ്, മാത്തോട്ടത്തിൽ വിജയരാഘവൻ എന്നിവരുടെ കിണറിലും സമാനസ്ഥിതിയായി മാറി. കുന്നിൻചെരിവിലായി ഉയർന്നുകിടക്കുന്ന പറമ്പ് പ്രദേശമായതിനാൽ തെളിഞ്ഞ ശുദ്ധജലമാണ് ഇവിടത്തെ കിണറുകളിൽ ലഭിച്ചിരുന്നത്

Post a Comment

Previous Post Next Post
Paris
Paris