വിദേശമദ്യ ഷോപ്പ് തുടങ്ങാൻ അനുവദിക്കില്ല,മുക്കം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി


മുക്കം :  അഗസ്ത്യൻ മുഴി മിനി സിവിൽ സ്റ്റേഷന് സമീപം വിദേശമദ്യ ഷോപ്പ് തുടങ്ങാനുള്ള നീക്കത്തെ എന്ത് വില കൊടുത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തടയുമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം.സിറാജുദ്ദിൻ പറഞ്ഞു.
വിദ്യാലയങ്ങളും, പള്ളികളടക്കം നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന അഗസ്ത്യൻ മുഴിയിൽ വിദേശമദ്യ ഷോപ്പ് തുറന്നാൽ മയക്ക് മരുന്ന് ഉപയോഗമടക്കം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉണ്ടാവും അത് സ്കൂളിൽ പോകുന്ന നമ്മുടെ കുട്ടികൾക്കും സ്ത്രീകൾക്കും ഭീഷണിയാകുമെന്ന് യോഗം വിലയിരുത്തി.




യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി MK മമ്മദ് മണ്ഡലം പ്രസിഡൻ്റുമാരായ മധുമാസ്റ്റർ,സമാൻ ചാലോളി,അഷ്റഫ് കൊളക്കാടൻ,മുഹമ്മദ് പാതിരി പറമ്പ്, ജുനൈദ്, ഷീല നെല്ലിക്കൽ,സണ്ണി കിഴക്കരക്കാട്,റഫീഖ് മാളിക,ചന്ദ്രൻ കപ്യേടത്ത്, നിഷാദ് വിച്ചി ,മുൻദിർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris