കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി സ്കൂളുകളിൽ വിതരണം ചെയ്തു.


മുക്കം.മാലിന്യങ്ങൾ തരം തിരിച്ച് സംസ്ക്കരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊണ്ട് നടപ്പിലാക്കിയത്. 




കുമാരനല്ലൂർ ജി എൽ പി സ്കൂൾ, ആനയാംകുന്ന് ജി എൽ പി സ്കൂൾ, കക്കാട് ജി എൽ പി സ്കൂൾ , തേക്കും കുറ്റി എഫ് എം എൽ പി സ്കൂൾ, നെല്ലിക്കാപറമ്പ് സി എച്ച് എം എൽ പി സ്കൂൾ, കാരശ്ശേരി എച്ച് എൻ സി കെ യു പി സ്കൂൾ , ആസാദ് മെമ്മോറിയൽ യു പി സ്കൂൾ കുമാരനല്ലൂർ എന്നീ ഏഴ് സ്കൂളുകൾക്കാണ് നൽകിയത്. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത ആനയാംകുന്ന് സ്കൂളിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അദ്ധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷൻ മാരായ,സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, പ്രധാന അധ്യാപിക ഇ . പി ലേഖ ടീച്ചർ, ഡോ: സാബു ജോസ്, സമാൻ ചാലൂളി എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris