ഹെൽത്ത്‌ സബ്‌സെന്റർ മാറ്റം


കൂളിമാട്: കളംതോട് കൂളിമാട് റോഡ് വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റുന്ന കൂളിമാട് സബ് സെന്റർ( ജനകീയ ആരോഗ്യ കേന്ദ്രം) പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂളിമാട് താഹിറുൽ അഹ്ദൽ തങ്ങൾ മദ്രസയിൽ ചേർന്ന് ജനകീയ കൂട്ടായ്മയിൽ വാർഡ് മെമ്പർ കെ എ റഫീഖ് അധ്യക്ഷത വഹിച്ചു.




 കെ എ ഖാദർ മാസ്റ്റർ, എൻ കെവേണുഗോപാൽ, എൻ എം ഹുസൈൻ, അബ്ദുല്ല മാനൊടുക, ടിവി ഷാഫി മാസ്റ്റർ, എൻ ഷംസുദ്ദീൻ മാസ്റ്റർ, ഇ വീരാൻകുട്ടി മാസ്റ്റർ,സി.അലി വി. മജീദ് മുജീബ് തേനായിൽ, വി മജീദ് മാസ്റ്റർ, ഇ കെ നസീർ, മിഥുലാജ്, ഇ കുഞ്ഞോയി എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
 സബ് സെന്ററിന് വേണ്ടി സ്ഥലം സൗജന്യമായി വിട്ടു നൽകാൻ തയ്യാറായ വ്യക്തികളെയും കുടുംബങ്ങളെയും യോഗത്തിൽ പങ്കെടുത്തവർ മുക്തകണ്ഠം പ്രശംസിച്ചു.
 കൂടുതൽ നടപടികൾക്കായ് പുതിയ കമ്മിറ്റിക്ക് രൂപം നൽകി.

Post a Comment

Previous Post Next Post
Paris
Paris