കുന്നമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ മലയമ്മ മേഖല കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു

കുന്നമംഗലം നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ അധികാരികൾ കാണിക്കുന്ന അവഗണനക്കെതിരെ മലയമ്മ മേഖല കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു




വിവിധ റോഡുകൾക്കായി വർഷങ്ങൾക്കു മുമ്പ് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണത്തിനായി യാതൊരുവിധ നടപടികളും സ്വീകരിക്കാതെ ചില പ്രത്യേക സമയങ്ങളിൽ വാർത്താ സമ്മേളനങ്ങൾ വിളിച്ചു കൂട്ടി തട്ടിക്കൂട്ട് പ്രസ്താവനകൾ നടത്തി പിരിഞ്ഞു പോക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും സ്വീകരിക്കുന്നത് വർഷങ്ങളായി പതിവാക്കിയിരിക്കുകയാണ് ഈ അവസ്ഥ മാറ്റം വരുത്തി നിർമ്മാണ പ്രവർത്തികളിലേക്ക് ഉടൻ കടന്നിട്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ ഷരീഫ് മലയമ്മ, റഫീഖ് പുള്ളാവൂർ,എൻ കെ സുരേഷ്, സുരേഷ് ബാബു കൊളോച്ചാലിൽ ബഷീർ പു
ളളാവൂർ, ഇ എം അബ്ദുള്ള,അഷ്റഫ് കുന്നത്ത്,ഹബീബ് കടന്നാളിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris